ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുവരും ഇത് ശ്രദ്ധിക്കുക

Updated on 03-Jan-2022
HIGHLIGHTS

ഓൺലൈൻ വഴി ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഇനി ചിലവേറും

5 ശതമാനം GST കൂടുതൽ ആക്കുന്നു എന്നാണ് റിപ്പോർട്ടുകൾ

പുതുവർഷത്തിൽ പലമാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ട ഒന്നാണ് ATM ,കൂടാതെ ഓൺലൈൻ വഴി ഉത്പന്നങ്ങൾ വാങ്ങിക്കുന്നവർക്കുള്ള പുതിയ നിബന്ധനകൾ എന്നിങ്ങനെ .അതുപോലെ തന്നെ നമ്മുടെ നാട്ടിൽ ഓൺലൈൻ വഴി ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നവരും ധാരാളം ഉണ്ട് .

അത്തരത്തിൽ ഇനി മുതൽ ഓൺലൈൻ വഴി ഫുഡ് ഓർഡർ ചെയ്യുന്നവർക്ക് മുൻപ് ഉള്ളതിനേക്കാൾ കൂടുതൽ തുക നൽകേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ . ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ GST നികുതി വർദ്ധിപ്പിച്ചതിനെ തുടർന്നാണ് ഇത് .

ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം Zomato, Swiggy അടക്കമുള്ള ഫുഡ് ഡെലിവറി ആപ്പുകൾക്ക് നികുതി ഏർപ്പെടുത്തിയിരിക്കുന്നു .5 ശതമാനം GST ആണ് ഏർപ്പെടുത്തിയിരിക്കുന്നത് .അതുകൊണ്ടു തന്നെ ഉപഭോക്താക്കൾ ഭക്ഷണങ്ങൾ ഇത്തരത്തിലുള്ള ആപ്ലികേഷനുകൾ വഴി ഓർഡർ ചെയ്യുമ്പോൾ നിലവിൽ ഉള്ളതിനേക്കാൾ കൂടുതൽ നിരക്കിൽ ആയിരിക്കും ലഭിക്കുന്നത് .

2021 ൽ സെപ്റ്റംബർ മാസ്സത്തിൽ നടന്നിരുന്ന GST 45 മത് യോഗത്തിൽ ആയിരുന്നു ഇത്തരത്തിൽ ഉള്ള ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളുടെ GST ഉയർത്തുന്നതിന് തീരുമാനം ആയത് .അതുപോലെ താന്നെ ക്‌ളൗഡ്‌ കിച്ചണുകൾക്കും കൂടാതെ സെൻട്രൽ കിച്ചണുകൾക്കും ഈ പുതിയ നിബന്ധനകൾ ബാധകം ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :