ഷവോമിയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു .ഷവോമിയുടെ 9 സീരിയസ്സിൽ നിന്നും മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമി റെഡ്മി 9സി എന്ന സ്മാർട്ട് ഫോണുകളാണ് ബഡ്ജറ്റ് റെയിഞ്ചിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ പ്രതീക്ഷിക്കുന്ന വില €119 (ഏകദേശം Rs 10,580) രൂപ മുതലാണ് .കഴിഞ്ഞ ദിവസ്സമായിരുന്നു ഷവോമിയുടെ റെഡ്മി 9 പ്രൈം ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .ഇനി അടുത്തതായി 9 സീരിയസ്സിൽ റെഡ്മി 9സി ആണ് പുറത്തിറങ്ങുന്നത് .
ഷവോമിയുടെ റെഡ്മി 9 പ്രൈം സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G80 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .Space Blue, Mint Green, Matte Black, കൂടാതെ Sunrise Flare എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത്