ഹിഡൻ ഡിസ്പ്ലേ സെൽഫി ക്യാമറ ഫോണുകളുമായി ഷവോമി എത്തുന്നു

Updated on 01-Sep-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു

ഇത്തവണ ഹിഡൻ സെൽഫി ക്യാമറകളുമായിട്ടാണ് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്ന കമ്പനികളിൽ ഒന്നാണ് ഷവോമി .ഷവോമിയുടെ പല ഉത്പന്നങ്ങളും ഇന്ന് ഇന്ത്യൻ വിപണിയിൽ ലഭ്യാമാകുന്നുണ്ട് .ഷവോമിയുടെ സ്മാർട്ട് ഫോണുകൾ ,ഷവോമിയുടെ എയർ പ്യുരിഫയറുകൾ ,ഷവോമിയുടെ ടെലിവിഷനുകൾ ,ഹെഡ് ഫോണുകൾ എന്നിങ്ങനെ പല ഇലട്രോണിക്‌സ് ഉത്പന്നങ്ങളും ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നുണ്ട് .

കൂടാതെ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ 48 മെഗാപിക്സൽ ,കൂടാതെ മിഡ് റെയിഞ്ചിൽ 64 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നുണ്ട് .ഇന്ത്യയിലെ ആദ്യത്തെ മിഡ് റേഞ്ച് 48 മെഗാപിക്സൽ ക്യാമറ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയതും ഷവോമി ആയിരുന്നു .അതുപോലെ തന്നെ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാർട്ട് ഫോണുകൾ വരെ ഷവോമി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ ഇതാ പുതിയ ടെക്ക്നോളജിയിൽ ഷവോമി സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറക്കുന്നു .

അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറ ടെക്ക്നോളജിയിലാണ് പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .അതായത് സെൽഫി ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുവാൻ സാധിക്കുകയില്ല .

എന്നാൽ ZTE സ്മാർട്ട് ഫോണുകൾ ഇത്തരത്തിൽ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തൊരുക്കുവാനൊരുങ്ങുന്നു .ZTE Axon 20 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇത്തരത്തിൽ അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറകളിൽ ഉടൻ വിപണിയിൽ എത്തുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :