ഹുവാവെയുടെ P30 സ്മാർട്ട് ഫോണുകൾ Mi9 മോഡലുകളുടെ കോപ്പിയോ ?

ഹുവാവെയുടെ P30 സ്മാർട്ട് ഫോണുകൾ Mi9 മോഡലുകളുടെ കോപ്പിയോ ?
HIGHLIGHTS

ഹുവാവെയുടെ മോഡലുകളെ ട്രോളി ഷവോമി എത്തി

ഹുവാവെയുടെ മോഡലുകളെ ട്രോളി ഷവോമി എത്തി

കഴിഞ്ഞ ദിവസ്സം ലോകവിപണിയിൽ പുറത്തിറക്കിയ ഹുവാവെ P30 കൂടാതെ ഹുവാവെ P30 പ്രൊ സ്മാർട്ട് ഫോണുകളെ സോഷ്യൽ മീഡിയായിൽ ട്രോളി ഷവോമി എത്തിയിരിക്കുന്നു .ഷവോമിയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലാണ് സംഭവം നടന്നിരിക്കുന്നത് .ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ 5ജി സ്മാർട്ട് ഫോണുകളായ Mi 9 എന്ന മോഡലുകൾക്ക് സമാനമായ രീതിയിലാണ് ഹുവാവെ P30 മോഡലുകളുടെ രൂപകൽപന എന്ന രീതിയിലായിരുന്നു ട്രോളിയിരിക്കുന്നത് .ഷവോമിയുടെ ഫേസ്ബുക്ക് പേജിൽ തന്നെ Mi 9 കൂടാതെ P30 സ്മാർട്ട് ഫോണുകളെ താരതമ്മ്യവും ചെയ്തിരിക്കുന്നു .

ഹുവാവെയുടെ P30 

ഹുവാവെയുടെ ഏറ്റവും പുതിയ P30 മോഡലുകൾ പുറത്തിറക്കി .ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ വയർലെസ്സ് ചാർജിങ് തന്നെയാണ് .10W ന്റെ വേഗത്തിലുള്ള വയർലെസ്സ് ചാർജിങ് സവിധാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ QI സർട്ടിഫികേഷനും ഇതിൽ എടുത്തുപറയേണ്ടതാണ് .ഹുവാവെയുടെ പി 30 പ്രൊ മോഡലുകളെപോലെതന്നെ  Leica യുടെ ട്രിപ്പിൾ ക്യാമറയിൽ തന്നെയാണ് ഇതും പുറത്തിറങ്ങിയിരിക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ ബാക്ക് കേസുകളും പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസ്സിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ  6.1 ഇഞ്ചിന്റെഫുൾ  HD+ OLED ഡിസ്‌പ്ലേയിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ ആസ്പെക്റ്റ് റെഷിയോയും അതുപോലെ  2340×1080  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ  Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഇതിനും നൽകിയിരിക്കുന്നത് .40 മെഗാപിക്സലിന്റെ (SuperSpectrum Sensor and lens having f1.8 aperture) + 16 മെഗാപിക്സലിന്റെ (ultra-wide angle camera) + 8 മെഗാപിക്സലിന്റെ (telephoto camera with f2.4 aperture ) എന്നിവയാണ് ഇതിന്റെ ക്യാമറകൾക്കുള്ളത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo