108MP PENTA ക്യാമറയിൽ MI NOTE 10 ഇന്ത്യൻ വിപണിയിൽ എത്തുന്നു ?

108MP PENTA  ക്യാമറയിൽ MI NOTE 10 ഇന്ത്യൻ വിപണിയിൽ എത്തുന്നു ?
HIGHLIGHTS

91മൊബൈൽസ് റിപ്പോർട്ട് പ്രകാരം 108 എംപി ക്യാമറയിൽ ആണ് ഇന്ത്യൻ വിപണിയിലും എത്തുന്നത്

ഏറ്റവും ഒടുവിൽ ഷവോമി പുറത്തിറക്കിയ 108 മെഗാപിക്സലിന്റെ ക്യാമറയിൽ വിപണിയിൽ എത്തിയ സ്മാർട്ട് ഫോൺ ആയിരുന്നു MI NOTE 10 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .എന്നാൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്ന തീയതി ഒഫീഷ്യൽ ആയി ഇതുവരെ ഷവോമി പ്രഖ്യാപിച്ചട്ടില്ല .549 euros വില വരുന്ന ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമ്പോൾ Rs 43,205 ഏകദേശം വരുമെന്നാണ് സൂചനകൾ .

6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ octa-core Qualcomm Snapdragon 730G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB + 128GB കൂടാതെ 8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .

Android 9 Pie-ബേസ്  MIUI 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .108(പ്രൈമറി സെൻസറുകൾ )+12(portrait shots)+5(10x hybrid )+20(അൾട്രാ വൈഡ് ആംഗിൾ ലെൻസ് )+2 (മാക്രോ ഷോട്ട് )  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇതിൽ 5 മെഗാപിക്സലിന്റെ ടെലെഫോട്ടോ ക്യാമറകൾ 50x ഒപ്റ്റിക്കൽ സൂം ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 4കെ വീഡിയോ സപ്പോർട്ടും ഇതിൽ ലഭിക്കുന്നതാണ് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5260mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .ഏകദേശം 65 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി വരെ ലഭിക്കുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 549 Euros (Rs 43,205 ഏകദേശം ) രൂപയും കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 9 Euros (Rs. 51,105 ഏകദേശം ) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo