ആൻഡ്രോയിഡ് 11 അപ്പ്‌ഡേഷനുകൾ റെഡ്‌മിയുടെ ഈ ഫോണിൽ

Updated on 21-Nov-2020
HIGHLIGHTS

MIUI 12 ബേസ് ആയിട്ടുള്ള ANDROID 11 അപ്പ്‌ഡേഷനുകളാണ് ലഭിക്കുന്നത്

REDMI NOTE 9 PRO ഫോണുകളിലാണ് ഇപ്പോൾ ലഭിക്കുന്നത്

ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത .MIUI 12 ബേസ് ആയിട്ടുള്ള ANDROID 11അപ്പ്‌ഡേഷനുകൾ ഇപ്പോൾ ഈ സ്മാർട്ട് ഫോൺ ഉപഭോതാക്കൾക്ക് ലഭ്യമായിത്തുടങ്ങിയിരിക്കുന്നു .MIUI 12 അപ്പ്‌ഡേഷനുകൾക്ക്  2.3GB ആണ് സൈസ് വരുന്നത് .വരുന്ന ആഴ്ചകളിൽ ഈ അപ്പ്‌ഡേഷനുകൾ REDMI NOTE 9 PRO ഫോൺ ഉപഭോതാക്കൾക്ക് ലഭിച്ചുതുടങ്ങുന്നതാണ് .ഇപ്പോൾ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റെഡ്മി നോട്ട് 9 പ്രൊ

6.67  ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ( Adreno A618 @750MHz GPU) ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  6  ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 മാക്സ്  മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് 48  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഷവോമി റെഡ്മി നോട്ട് 9 പ്രൊ  സ്മാർട്ട് ഫോണുകൾക്കുള്ളത് .

റെഡ്മി നോട്ട് 9 പ്രൊ  മാക്സ് ഫോണുകൾക്ക് 48  മെഗാപിക്സൽ + 8 മെഗാപിക്സൽ + 5  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16    മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  18W ന്റെ ഫാസ്റ്റ് ചാർജിങ് ഇത് സപ്പോർട്ട് ചെയ്യുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :