അതിശയിപ്പിക്കുന്ന കുറഞ്ഞ വിലയിൽ റെഡ്മി സ്മാർട്ട് ബാൻഡ് പുറത്തിറക്കി

Updated on 11-Sep-2020
HIGHLIGHTS

ഷവോമിയുടെ പുതിയ ബാൻഡ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി

വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ട് അടക്കമാണ് ഇതിനു എത്തിയിരിക്കുന്നത്

കൂടാതെ കളർ ഡിസ്‌പ്ലേയും ഈ ബാൻഡുകൾക്ക് ലഭിക്കുന്നതാണ്

ഷവോമിയുടെ പുതിയ സ്മാർട്ട് ബാൻഡുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .കുറഞ്ഞ വിലയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബാൻഡ് തന്നെയാണ് ഷവോമി ഇപ്പോൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .

1599 രൂപയാണ് ഈ സ്മാർട്ട് ബാൻഡുകളുടെ വിപണിയിലെ വില വരുന്നത് .ഇപ്പോൾ തന്നെ ഈ സ്മാർട്ട്  ബാൻഡുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും അല്ലെങ്കിൽ Mi ഇന്ത്യ സ്റ്റോർ വഴിയും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ 2.74 ഇഞ്ചിന്റെ കളർ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ബാൻഡുകക്ക് നൽകിയിരിക്കുന്നത് .കൂടാതെ 220 x 120 പിക്സൽ റെസലൂഷനും അതുപോലെ തന്നെ ടച് സപ്പോർട്ടും ഈ ബാൻഡുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ ഈ സ്മാർട്ട് ബാൻഡുകളിൽ ഫിറ്റ്നസ് ട്രാക്കിങ് സംവിധാനവും ലഭിക്കുന്നതാണ് .വാട്ടർ റെസിസ്റ്റന്റ് സംവിധാനവും ഈ പുതിയ സ്മാർട്ട് ബാൻഡുകളിൽ ഷവോമി നല്കിയിരിക്കുന്നുക.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :