ഷവോമി റെഡ്മി നോട്ട് 9 പ്രൊ ഇപ്പോൾ ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാം

Updated on 23-Jun-2020
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 9 ആമസോണിൽ നിന്നും വാങ്ങിക്കാം

48 മെഗാപിക്സൽ ക്വാഡ് ക്യാമറകളിലാണ് എത്തിയിരിക്കുന്നത്

ഷവോമിയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകൾ .ഇന്ന് ഈ സ്മാർട്ട് ഫോണുകളുടെ ഫ്ലാഷ് സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതൽ ആരംഭിക്കുന്നതാണ് .13999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

ഷവോമി റെഡ്മി നോട്ട് 9 പ്രൊ

6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇന്ന് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ്  ആമസോണിൽ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :