Lock Down ; ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ഫോണുകളുടെ സെയിൽ ആരംഭിച്ചു

Lock Down ; ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ ഫോണുകളുടെ സെയിൽ ആരംഭിച്ചു
HIGHLIGHTS

ലോക്ക് ഡൗൺ സമയത് ഏറ്റവും കൂടുതൽ പ്രതിസന്ധി സ്മാർട്ട് ഫോൺ കമ്പനികൾ നേരിട്ടുകൊണ്ടിരിക്കുകയാണ് .എന്നാൽ ഇപ്പോൾ ഇതാ ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ സ്മാർട്ട് ഫോണുകളുടെ സെയിൽ ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ mi.,com വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .13999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് .6 ജിബി വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .സെയിലുകൾ വീണ്ടും ആരംഭിച്ചത് സ്മാർട്ട് ഫോൺ കമ്പനികൾക്ക് വളരെ ഒരു ആശ്വാസകരമായ വർത്തതന്നെയാണ് .

ഷവോമി റെഡ്മി നോട്ട് 9 പ്രൊ 

6.67 ഇഞ്ചിന്റെ പഞ്ച് ഹോൾ ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass v5 ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 1080 x 2340 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 720G ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

6ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വേരിയന്റുകൾ ലഭ്യമാകുന്നതാണു് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 പ്രൊ മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ ഫോണുകൾക്കുള്ളത് .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫിയും ഇതിനുണ്ട് .ഇത്തവണ ബാറ്ററികൾക്കും മുൻഗണന നൽകിയിരിക്കുന്നു .5020 mAh ന്റെ ബാറ്ററിയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo