വില 9999 ;100 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ റെഡ്മി 9 പ്രൈം

വില 9999 ;100 ശതമാനവും മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ റെഡ്മി 9 പ്രൈം
HIGHLIGHTS

ഷവോമിയുടെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ 100 ശതമാനമാവും മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ ആണ് എത്തിയിരിക്കുന്നത്

ഷവോമിയുടെ 10000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന റെഡ്മി 9 പ്രൈം എന്ന സ്മാർട്ട് ഫോണുകൾ 100 ശതമാനമാവും മെയ്ഡ് ഇൻ ഇന്ത്യൻ എന്ന ലേബലിൽ ആണ് എത്തിയിരിക്കുന്നത് .ഷവോമിയുടെ റെഡ്‌മി 9 പ്രൈം  സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .

കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass 3 ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G80 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ വരെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9 പ്രൈം  സ്മാർട്ട് ഫോണുകൾക്ക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,020mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .18W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .Space Blue, Mint Green, Matte Black, കൂടാതെ  Sunrise Flare  എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo