ഷവോമിയുടെ പുതിയ നോട്ട് 8 പ്രൊ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 10-Sep-2019
HIGHLIGHTS

 

ഷവോമിയുടെ ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു ഷവോമി റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ നോട്ട് സീരിയസ്സുകൾ ഷവോമി പുറത്തിറക്കിയിരിക്കുന്നു .റെഡ്‌മിയുടെ നോട്ട് 8 കൂടാതെ റെഡ്മി നോട്ട് 8 പ്രൊ എന്നി സ്മാർട്ട് ഫോണുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ നോക്കാം .

റെഡ്മി നോട്ട് 8 

6.39 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .നാലു ക്യാമറകളാണ് റെഡ്‌മിയുടെ നോട്ട് 8 എന്ന സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .
 
48മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qalcomm Snapdragon 665  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .4 ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

ഷവോമി റെഡ്മി നോട്ട് 8 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .6  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :