ഷവോമി റെഡ്മി നോട്ട് 7 പ്രൊ vs ഷവോമി റെഡ്മി നോട്ട് 8 പ്രൊ ;താരതമ്മ്യം

ഷവോമി റെഡ്മി നോട്ട് 7 പ്രൊ vs ഷവോമി റെഡ്മി നോട്ട് 8 പ്രൊ ;താരതമ്മ്യം
HIGHLIGHTS

ഈ വർഷം ഷവോമിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലുകളിൽ ഒന്നായിരുന്നു ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ എന്ന മോഡലുകൾ .48 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയിലായിരുന്നു ഇത് വിപണിയിൽ എത്തിയിരുന്നത് .എന്നാൽ ഇപ്പോൾ ഇതാ ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നു .അതും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ .ഈ രണ്ടു സ്മാർട്ട് ഫോണുകളുടെയും ഫീച്ചർ താരതമ്മ്യം നോക്കാം .

ഷവോമിയുടെ റെഡ്മി നോട്ട് 7 പ്രൊ 

6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .

ഷവോമിയുടെ റെഡ്മി നോട്ട് 8  പ്രൊ

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
ക്വാഡ് ക്യാമറയിലാണ് ഈ ഫോണുകൾ എത്തുന്നത് .ഷവോമിയുടെ ആദ്യത്തെ ബഡ്ജറ്റ് ക്വാഡ് സ്മാർട്ട് ഫോൺകൂടിയാണിത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഇന്ന്  ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ,6 ജിബിയുടെ റാംമുതൽ 8 ജിബിയുടെ റാംമ്മിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo