ഷവോമിയുടെ നോട്ട് സീരിയസ്സ് വീണ്ടും പൊട്ടിത്തെറിച്ചു

Updated on 23-Nov-2019
HIGHLIGHTS

ഷവോമിയുടെ ഈ വർഷം പുറത്തിറങ്ങിയ 48 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് റെഡ്‌മിയുടെ നോട്ട് 7S എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ കഴിഞ്ഞ ദിവസ്സം റെഡ്‌മിയുടെ ഈ സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിച്ചു എന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയായിൽ മുഴുവൻ പ്രചരിച്ചിരുന്നു .

മുംബൈയിൽ നിന്നുള്ള ഈശ്വർ എന്നയാളുടെ റെഡ്മി നോട്ട് 7S എന്ന സ്മാർട്ട് ഫോൺ ആണ് പൊട്ടിത്തെറിച്ചിരിക്കുന്നത് .ഇദ്ദേഹത്തിന്റെ ഫേസ്ബുക്കിൽ തന്നെയാണ് പൊട്ടിത്തെറിച്ച പിക്ച്ചറുകൾ അടക്കം പോസ്റ്റ് ചെയ്തിരിക്കുന്നത് .എന്നാൽ ഇതിനെതിരെ ഷവോമിയുടെ രംഗത്ത് എത്തിയിരിക്കുന്നു .ഫോൺ പരിശോധിച്ചതിൽ നിന്നും പുറത്തുനിന്നും ഉണ്ടായ ശക്തമായ ഡാമേജ് ആണ് പൊട്ടിത്തെറിക്ക് കാരണം എന്നാണ് ഷവോമി പറയുന്നത് .

ഉത്പന്നങ്ങളുടെ ക്വാളിറ്റിയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും ഷവോമി തയ്യാറാകില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ വിശദീകരണം .ഒക്ടോബർ 7നു ആണ് ഈശ്വർ ഈ സ്മാർട്ട് ഫോൺ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുന്നത്.എന്നാൽ നവംബർ 2 വരെ ഈ ഫോൺ നാലാൾ രീതിയിൽ പ്രവർത്തിച്ചുവെന്നു അതിനു ശേഷം പെട്ടന്നാണ് ഇത്തരത്തിൽ ഫോൺ ബ്ലാസ്റ്റ് ആയത് എന്നതുമാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് .

സിം കാർഡ് പോലും പുറത്തെടുക്കുവാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഫോൺ .എന്നാൽ ഇത് കമ്പനിയുടെ പിഴവ് അല്ല എന്നുതന്നെയാണ് ഷവോമി ഉറപ്പിച്ചുപറയുന്നത് .ഉപഭോതാവിന്റെ ഭാഗത്തും നിന്നുമുള്ള പിഴവ് ഉപഭോതാവും ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുകയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :