ഷവോമി റെഡ്മി നോട്ട് 7 പ്രൊ vs ഗാലക്സി A50 vs ഒപ്പോ F11 പ്രൊ;പെർഫോമൻസ് താരതമ്മ്യം

ഷവോമി റെഡ്മി നോട്ട് 7 പ്രൊ vs ഗാലക്സി A50 vs ഒപ്പോ F11 പ്രൊ;പെർഫോമൻസ് താരതമ്മ്യം
HIGHLIGHTS

മൂന്നു സ്മാർട്ട് ഫോണുകളും തമ്മിൽ ഒരു താരതമ്മ്യം നോക്കാം

ഷവോമി റെഡ്മി നോട്ട് 7 പ്രൊ ;6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

സാംസങ്ങ് ഗാലക്സി A50 ;ഇതിന്റെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.4  ഇഞ്ചിന്റെ FHD+ Super AMOLED Infinity-U ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .സാംസങ്ങ് ഗാലക്സി A50 സ്മാർട്ട് ഫോണുകളുടെ രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4ജിബിയുടെ റാം മ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ആണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 512ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന ആകർഷണം .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .25 മെഗാപിക്സലിന്റെ + 8 മെഗാപിക്സലിന്റെ + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ ,അതായത് മുഴുവനായി 38 മെഗാപിക്സലിന്റെ ക്യാമറകൾ പിന്നിൽ തന്നെ ലഭിക്കുന്നുണ്ട് .കൂടാതെ 25 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും സാംസങ്ങിന്റെ ഗാലക്സി A50 എന്ന സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4000mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .ഒപ്പം 15W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

ഒപ്പോയുടെ F11 Pro;6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .

അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ  Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ്  ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo