ഷവോമിയുടെ റെഡ്മി നോട്ട് 7 & നോട്ട് 7 പ്രൊ ;സെയിൽ നാളെ

Updated on 16-Apr-2019
HIGHLIGHTS

നാളെ ഉച്ചയ്ക്ക് 12 മണി മുതൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

 

ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു മോഡലായിരുന്നു റെഡ്മി നോട്ട് 7 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഇതുവരെ വാങ്ങിക്കുവാൻ സാധിക്കാത്തവർക്ക് നാളെ ഉച്ചയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇതിന്റെ മറ്റു സവിശേഷതകൾ നോക്കാം .6.3 ഇഞ്ചിന്റെ HD+ LTPS ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .

രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .4 ജിബിയുടെ റാംമ്മിൽ 64  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .4കെ വീഡിയോ റെക്കോർഡിങ് ,ഫിംഗർ പ്രിന്റ് സെൻസർ ,ഫേസ് അൺലോക്ക് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണിത് .ഇപ്പോൾ 6 ജിബിയുടെ വേരിയന്റുകളും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

48 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 675  പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .4  ജിബിയുടെ റാം വേരിയന്റുകൾക്ക് 13999  രൂപയും കൂടാതെ 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും കൂടാതെ ഷവോമിയുടെ ഒഫിഷ്യൽ വെബ് സൈറ്റ് വഴിയും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :