XIAOMI REDMI K30 5G RACING EDITION ഫോണുകൾ പുറത്തിറക്കി ;വില നോക്കാം

XIAOMI REDMI K30 5G RACING EDITION  ഫോണുകൾ പുറത്തിറക്കി ;വില നോക്കാം
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി

ഷവോമിയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .XIAOMI REDMI K30 5G RACING EDITION സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .QUALCOMM SNAPDRAGON 768G പ്രൊസസ്സറുകളിൽ പുറത്തിറക്കിയിരിക്കുന്ന ആദ്യത്തെ സ്മാർട്ട് ഫോൺ കൂടിയാണ്  XIAOMI REDMI K30 5G RACING EDITION.ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

XIAOMI REDMI K30 5G RACING EDITION

ഷവോമിയുടെ പുതിയ REDMI K30 5G RACING EDITION  സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Redmi K30 5G RACING EDITION  ഫോണുകൾ ഒരു വേരിയന്റുകളിൽ മാത്രമാണ്  ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം അതുപോലെ തന്നെ  128 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് എത്തിയിരിക്കുന്നത് .512GB വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .

കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ കൂടിയാണ് .Snapdragon 765G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4,500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

Redmi K30 സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് ക്വാഡ് ക്യാമറകളിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .64MP Sony IMX686 + 8MP  അൾട്രാ വൈഡ് സെൻസറുകൾ +  2MP ഡെപ്ത് സെൻസറുകൾ + 5MP മാക്രോ സെൻസറുകൾ .സെൽഫിയിലേക്കു വരുകയാണെങ്കിൽ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില CNY 2,000  (Rs 22000 approx.) രൂപയാണ് വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ Rs22000  രൂപയ്ക്ക് അടുത്ത് വരും 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo