ഗെയിം എഡിഷൻ ;XIAOMI REDMI G 16 ഗെയിം ലാപ്ടോപ്പ് പുറത്തിറക്കി

Updated on 17-Aug-2020
HIGHLIGHTS

ഷവോമിയുടെ പുതിയ ലാപ്‌ടോപ്പുകൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു

ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു ലാപ്ടോപ്പ് കൂടിയാണ് ഇത്

16 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് XIAOMI REDMI G മോഡലുകൾ ഇപ്പോൾ എത്തിയിരിക്കുന്നത്

ഷവോമിയുടെ പുതിയ ഉത്പന്നങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇപ്പോൾ എത്തിയിരിക്കുന്നത് ലാപ്ടോപ്പുകളാണ് .ഗെയിം കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ തരത്തിലുള്ള ലാപ്ടോപ്പുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .Xiaomi Redmi G എന്ന ഗെയിം എഡിഷൻ ലാപ്ടോപ്പുകളാണ് ഇത് .ഇതിന്റെ വില ആരംഭിക്കുന്നത് CNY 5,299 (~Rs 57,000) രൂപ മുതലാണ് .Xiaomi Redmi G മോഡലുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

16.1 ഇഞ്ചിന്റെ Full HD ഡിസ്‌പ്ലേയിലാണ് ഈ ലാപ്‌ടോപ്പുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1920 x 1080 പിക്സൽ റെസലൂഷനും നിറ്ബ കാഴ്ചവെയ്ക്കുന്നുണ്ട് .അതുപോലെ തന്നെ 178 വ്യൂ ആംഗിൾ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് . 23.1 മില്ലിമീറ്റർ കനവും കൂടാതെ 2.5 കിലോ ഗ്രാം ഭാരവും ആണ് ഈ ഗെയിമിംഗ് ലാപ്ടോപ്പുകൾക്കുള്ളത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 0th generation Intel Core i5-10200H ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ 512GB PCIe SSD അതുപോലെ തന്നെ 16GB DDR4 RAM എന്നിവയും ഈ ലാപ്ടോപ്പുകൾക്ക് ലഭിക്കുന്നതാണ് .Type-C port, USB 2.0 port, രണ്ടു  USB 3.2  ports, മിനി  ഡിസ്പ്ലേ പോർട്ട് t 1.4, an HDMI 2.0 port, 3.5mm ഹെഡ് ഫോൺ ജാക്ക് എന്നിവ Xiaomi Redmi G മോഡലുകളുടെ മറ്റു സവിശേഷതകളാണ് .അതുപോലെ തന്നെ ഈ ലാപ്‌ടോപ്പുകൾ 55WHrന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .ഗെയിമെഴ്സിന് വളരെ അനിയോജ്യമായ ഒരു സ്പെഷ്യൽ ലാപ്ടോപ്പ് ആണിത് .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 5,299 (~Rs 57,000) രൂപയാണ് Core i5-10200H & 60Hz മോഡലുകൾക്ക് വരുന്നത് .കൂടാതെ Core i5-10300H model ,144Hz ഡിസ്പ്ലേ മോഡലുകൾക്ക് CNY 6,299 (~Rs 68,000) രൂപയും കൂടാതെ Core i7-10750H പ്രോസസ്സർ  & 144Hz ഡിസ്പ്ലേ മോഡലുകൾക്ക് CNY 6,999 (~Rs 75,000) രൂപയും ആണ് വില വരുന്നത് . 

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :