വിപണി കീഴടക്കാൻ റെഡ്മി 9A ഫോണുകൾ എത്തുന്നു

Updated on 28-Aug-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു

XIAOMI REDMI 9I എന്ന ഫോണുകളാണ് ഉടൻ വിപണിയിൽ എത്തുന്നത്

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഈ ഫോണുകൾ റെഡ്മി 9എ ആയി എത്തുന്നു

കഴിഞ്ഞ ദിവസ്സം ഇന്ത്യൻ വിപണിയിൽ ഷവോമി റെഡ്മി 9 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കുകയുണ്ടായി .8999 രൂപ മുതലാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് .എന്നാൽ ഇപ്പോൾ ഇതാ റെഡ്മി 9 സീരിയസ്സിൽ നിന്നും പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .ഷവോമി റെഡ്മി 9ഐ എന്ന സ്മാർട്ട് ഫോണുകളാണ് ലോക വിപണിയിൽ ഉടൻ എത്തുന്നതായി സൂചനകൾ .ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ റെഡ്മി 9എ എന്ന മോഡലായാണ് എത്തുവാൻ സാധ്യത .

XIAOMI REDMI 9A SPECIFICATIONS

ഈ സ്മാർട്ട് ഫോണുകൾ 6.54 -inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )വിപണിയിൽ എത്തുക   .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾMediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ  സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :