ഷവോമിയുടെ ബഡ്ജറ്റ് ഫോൺ ആയ റെഡ്മി 9A ഫോണുകളുടെ വിലകൂട്ടിയിരിക്കുന്നു

Updated on 01-Dec-2020
HIGHLIGHTS

റെഡ്മി 9എ ഫോണുകളുടെ വില ഇന്ത്യൻ വിപണിയിൽ കൂട്ടിയിരിക്കുന്നു

200 രൂപയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വർദ്ധിപ്പിച്ചിരിക്കുന്നത്

ഇപ്പോൾ ബേസ് മോഡലുടെ റീറ്റെയ്ൽ വില 6999 രൂപയാണ്

ഷവോമി ഈ വർഷം പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു ഷവോമിയുടെ റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയപ്പോൾ 6799 രൂപയായിരുന്നു വില വന്നിരുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് ഓൺലൈനിലും കൂടാതെ ഓഫ് ലൈനിലും 200 രൂപ വർദ്ധിപ്പിച്ചിരുന്നു .ഇപ്പോൾ ഷവോമിയുടെ ഈ റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകൾ 6999 രൂപ മുതലാണ് വാങ്ങിക്കുവാൻ സാധിക്കുന്നത് .

 

ഷവോമിയുടെ റെഡ്മി 9എ -സവിശേഷതകൾ നോക്കാം

ഈ സ്മാർട്ട് ഫോണുകൾ 6.53  -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .  ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3  ജിബിയുടെ റാം ,32  ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ  സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :