റെഡ്മി 9A പുതിയ 6ജിബി റാം വേരിയന്റ് പുറത്തിറക്കി ;വില 6799 രൂപ മുതൽ

Updated on 29-Sep-2020
HIGHLIGHTS

ഷവോമി റെഡ്മി 9എ സ്മാർട്ട് ഫോണുകളുടെ പുതിയ വേരിയന്റ് അവതരിപ്പിച്ചു

6ജിബി റാം വേരിയന്റുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

6799 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്

ഷവോമിയുടെ നിലവിൽ ബഡ്ജറ്റ് റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകൾ .6799 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് തന്നെ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു വലിയ വേരിയന്റുകൾ കൂടി ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .റെഡ്മി 9എ എന്ന സ്മാർട്ട് ഫോണുകളുടെ 6 ജിബി റാം കൂടാതെ 128 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ തന്നെ ഈ 6ജിബി റാം വേരിയന്റുകൾ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ വാങ്ങിക്കാവുന്നതാണ് .

ഷവോമിയുടെ റെഡ്മി 9എ -സവിശേഷതകൾ നോക്കാം

ഈ സ്മാർട്ട് ഫോണുകൾ 6.53  -IPS HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു ലഭിക്കുന്നതാണ്  .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G25 ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

മികച്ച ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .5000mah ന്റെ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 10W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ആണ് .  ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 3  ജിബിയുടെ റാം ,32  ജിബി സ്റ്റോറേജുകളിൽ വരെ പുറത്തിറങ്ങുവാനാണ് സാധ്യത .

കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച്  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9എ  സ്മാർട്ട് ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളായിരിക്കും ലഭിക്കുക .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഷവോമിയുടെ ഈ പുതിയ സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്നതായിരിക്കും .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 2 ജിബിയുടെ റാംമ്മിൽ കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 6799 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 7499 രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :