6000mah ബാറ്ററിയിൽ ഇതാ റെഡ്മി 9 പവർ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

6000mah ബാറ്ററിയിൽ ഇതാ റെഡ്മി 9 പവർ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും
HIGHLIGHTS

ഷവോമിയുടെ റെഡ്മി 9 പവർ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

6,000MAH ന്റെ ബാറ്ററിയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി 9 പവർ എന്ന സ്മാർട്ട് ഫോണുകളാണ് ഡിസംബർ 17 നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ റെഡ്മി നോട്ട് 9 4ജി എന്ന സ്മാർട്ട് ഫോണുകളുടെ ഇന്ത്യൻ പതിപ്പാണ് ഈ റെഡ്മി 9 പവർ എന്ന സ്മാർട്ട് ഫോണുകൾ .

 

ഷവോമി റെഡ്മി നോട്ട് 9 4ജി സ്മാർട്ട് ഫോണുകൾ 

Xiaomi Redmi Note 9 4G specifications

6.53  ഇഞ്ചിന്റെ വാട്ടർഡ്രോപ് Notch ഡിസ്‌പ്ലേയിൽ ആണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ മുന്നിലും പിന്നിലും Corning Gorilla Glass 3  ന്റെ സംരക്ഷണവും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും  അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേയുടെ മറ്റു സവിശേഷതകൾ ആണ് .Qualcomm Snapdragon 662 ലാണ് ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് .

4  ജിബിയുടെ റാംമ്മിൽ 128  ജിബിയുടെ സ്റ്റോറേജുകളിൽ മുതൽ  8 ജിബി റാം കൂടാതെ 256 ജിബി  സ്റ്റോറേജുകളിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ൽ തന്നെയാണ് ഷവോമിയുടെ റെഡ്മി നോട്ട് 9 4ജി മോഡലുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റവും പ്രവർത്തിക്കുന്നത് .കൂടാതെ  6,000mAh ന്റെ (supports 18W fast charging )ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 999 (അതായത് ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11000 രൂപ )വില വരുന്നതാണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo