അതിശയിപ്പിക്കുന്ന വിലയിൽ റെഡ്മി 9 പുറത്തിറക്കി

അതിശയിപ്പിക്കുന്ന വിലയിൽ റെഡ്മി 9 പുറത്തിറക്കി
HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി

റെഡ്‌മിയുടെ 9 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളായ റെഡ്മി 9 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു.ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോൺ ആണിത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 8999 രൂപ മുതലാണ് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.53-inch Full HD+ഡിസ്‌പ്ലേയിലാണ് (waterdrop notch cutout )പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ 1600 x 720 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Gorilla Glass ഇതിനു നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ പ്രൊസസറുകൾ MediaTek Helio G35  ലാണ് പ്രവർത്തിക്കുന്നത് .കൂടാതെ  Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 64   ജിബിയുടെ  ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് 512 ജിബി വരെ  മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .റെഡ്മി നോട്ട് 9  സ്മാർട്ട് ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ  + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 5 എംപി സെൽഫി ക്യാമറകളും ഇതിനുണ്ട്.

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക്  5,000mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .10W ന്റെ ചാർജറും ഇതിനു ലഭ്യമാകുന്നതാണു് .4 ജിബിയുടെ റാം കൂടാതെ 64   ജിബിയുടെ  ഇന്റെർണൽ സ്റ്റോറേജുകളിൽ  പുറത്തിറങ്ങിയ മോഡലുകൾക്ക് 8999 രൂപയും കൂടാതെ 4 ജിബിയുടെ റാം ,128 ജിബി സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് 9999 രൂപയും ആണ് വില വരുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ആഗസ്റ്റ് 31 നു ഉച്ചയ്ക്ക് 12 മണി മുതൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo