റെഡ്‌മിയുടെ 7A ഇന്ന് 5799 രൂപയ്ക്ക് ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാം

Updated on 25-Jul-2019
HIGHLIGHTS

ഷവോമി റെഡ്‌മിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് റെഡ്മി 7A .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില 5999 രൂപയാണ് .എന്നാൽ ഇപ്പോൾ ഷവോമിയുടെ 5th ആനിവേഴ്സറി ഓഫറുകളിൽ ഇപ്പോൾ റെഡ്മി 7A സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ന് ഉച്ചയ്ക്ക് 12മണിയ്ക്ക് നടക്കുന്ന ഫ്ലാഷ് സെയിലിൽ 5799 രൂപയ്ക്ക് SBI ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് & Flipkart വഴി വാങ്ങിക്കാം .

റെഡ്മി 7A -പ്രധാന സവിശേഷതകൾ 

5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 18:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .720 x 1440  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .Octa-core 2.0GHz Qualcomm® Snapdragon 439 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനു ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .

2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 2 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് ലഭ്യമാകുന്നതാണു് .256 ജിബിവരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും റെഡ്‌മിയുടെ 7എ മോഡലുകളിൽ  സാധിക്കുന്നതാണ് .ക്യാമറകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 12 മെഗാപിക്സലിന്റെ Sony IMX486 പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .

എന്നാൽ ഫിംഗർ പ്രിന്റ് സെൻസറുകൾ ഈ മോഡലുകൾക്ക് ഇല്ല എന്നത് ഒരു മൈനസ് തന്നെയാണ് .പകരം ഈ സ്മാർട്ട് ഫോണുകൾക്ക് AI ഫേസ് അൺലോക്ക് ആണ് നൽകിയിരിക്കുന്നത് .കൂടാതെ 4000mAh ന്റെ 10W ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .മൂന്നു നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ ലഭ്യമാകുന്നതാണു് .Matte Blue, Matte Glue,കൂടാതെ Matte Black എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :