ഷവോമി റെഡ്മി നോട്ട് 7 മോഡലുകൾക്ക് ശേഷം റെഡ്മി 7 എത്തുന്നു ;വീഡിയോ കാണാം

ഷവോമി റെഡ്മി നോട്ട് 7  മോഡലുകൾക്ക് ശേഷം റെഡ്മി 7 എത്തുന്നു ;വീഡിയോ കാണാം
HIGHLIGHTS

ഷവോമിയുടെ റെഡ്മി നോട്ട് 7 മോഡലുകളും വിപണിയിൽ എത്തുന്നു

 

ഷവോമിയുടെ കഴിഞ്ഞ മാസം പുറത്തിറങ്ങിയ റെഡ്മി നോട്ട് 7 എന്ന മോഡലുകൾക്ക് ശേഷം മറ്റൊരു മോഡൽകൂടി പുറത്തിറങ്ങുന്നു .റെഡ്മി 7 എന്ന മോഡലുകളാണിത് .ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മോഡലുകളാണിത് .റെഡ്‌മിയുടെ നോട്ട് 7 പ്രൊ മോഡലുകൾ പുറത്തിറങ്ങിയ 48 മെഗാപിക്സലിന്റെ ക്യാമറയിൽ ആയിരുന്നു .റെഡ്‌മിയുടെ നോട്ട് 7 മോഡലുകൾക്ക് 12 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറകളും ഉണ്ടായിരുന്നു .എന്നാൽ റെഡ്മി 7 മോഡലുകളിൽ ആവറേജ് സവിശേഷതകൾ മാത്രമാണ് നൽകിയിരിക്കുന്നത് .സവിശേഷതകളും കൂടാതെ റെഡ്മി 7ന്റെ വിഡിയോയും കാണാം .

6.26 ഇഞ്ചിന്റെ വാട്ടർ ഡ്രോപ്പ് നോച് ഡിസ്‌പ്ലേയിൽ തന്നെയാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നത് .കൂടാതെ Qualcomm Snapdragon 632പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .2ജിബിയുടെ റാം വേരിയന്റുകൾ മുതൽ പുറത്തിറങ്ങുന്നതാണ് .2ജിബിയുടെ റാം കൂടാതെ 16ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,3ജിബിയുടെ റാം കൂടാതെ 32ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ internal സ്റ്റോറേജുകളിൽ എത്തുന്നു .ഡ്യൂവൽ പിൻ ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും ഉള്ളത് .8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും കൂടാതെ 12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ഇതിനുണ്ട് .Android 9 Pieൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

റെഡ്മി നോട്ട് 7ന്റെ  സവിശേഷതകൾ 

6.3 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 4ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലുമാണ് .

12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് .4000mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Qualcomm Snapdragon 660പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .3 ജിബിയുടെ റാം വേരിയന്റുകൾക്ക് 9999 രൂപയും കൂടാതെ 4ജിബിയുടെ റാം വേരിയന്റുകൾക്ക് 11999 രൂപയും ആണ് വില വരുന്നത് .മാർച്ച് 6 നു ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo