റെഡ്‌മിയുടെ 6 കൂടാതെ റെഡ്‌മിയുടെ 6A മോഡലുകൾക്ക് ആൻഡ്രോയിഡ് പൈ അപ്പ്‌ഡേഷനുകൾ
റെഡ്‌മിയുടെ രണ്ടു ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നു .റെഡ്‌മിയുടെ 6 കൂടാതെ റെഡ്‌മിയുടെ 6a എന്നി മോഡലുകൾക്കാണ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് പൈ എന്ന അപ്പ്‌ഡേഷനുകൾ ഇപ്പോൾ ലഭിക്കുന്നത് .റെഡ്‌മിയുടെ 6 മോഡലുകൾക്ക് ഇപ്പോൾ MIUI 10.4.1.0.PCGMIXM എന്ന അപ്പ്‌ഡേഷനുകളും കൂടാതെ റെഡ്‌മിയുടെ 6എ മോഡലുകൾക്ക് MIUI 10.4.1.0.PCBMIXM അപ്പ്‌ഡേഷനുകളും ആണ് ലഭിക്കുന്നത് .
റെഡ്‌മിയുടെ 6 സ്മാർട്ട് ഫോണുകൾ
5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1440 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് .12+5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .രണ്ടു വേരിയന്റുകളിൽ ഇത് വിപണിയിൽ ലഭിക്കുന്നതാണ് .
3ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .2GHz Mediatek P22 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Android Oreo v8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ ആൻഡ്രോയിഡിന്റെ 9 പൈ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .6999 രൂപ മുതൽ വാങ്ങിക്കാവുന്നതാണ് .
റെഡ്‌മിയുടെ 6എ സ്മാർട്ട് ഫോണുകൾ
5.45 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1440 x 720 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പിൻ ക്യാമറകളാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഒരു വേരിയന്റ് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത് .
2 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 X 2.0GHz പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .3000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Android Oreo v8.1 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .എന്നാൽ ഇപ്പോൾ ആൻഡ്രോയിഡിന്റെ 9 പൈ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .