XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ മെയ് 26നു പുറത്തിറങ്ങുന്നു

XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ മെയ് 26നു പുറത്തിറങ്ങുന്നു
HIGHLIGHTS

കൂടാതെ ഷവോമിയുടെ REDMI X TV പുറത്തിറങ്ങുന്നുണ്ട്

ഷവോമിയുടെ ഈ ഫോണുകളുടെ ഡിസൈൻ പുറത്തുവന്നു

മെയ് 26നു ആണ് ഇത് വിപണിയിൽ എത്തുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസം ലോക വിപണിയിൽ പുറത്തിറങ്ങുന്നു .കൂടാതെ പുതിയ ടെലിവിഷനുകളും ഈ മാസം തന്നെ വിപണിയിൽ പുറത്തിറങ്ങുന്നുണ്ട് .XIAOMI REDMI 10X എന്ന സ്മാർട്ട് ഫോണുകളും കൂടാതെ REDMI X TV ആണ് ഈ മാസം 26നു ലോകവിപണിയിൽ പുറത്തിറങ്ങുന്നുന്നത് .

എന്നാൽ ഇന്ത്യയിൽ ലോക്ക് ഡൗൺ 4 പ്രഖ്യാപിച്ചതോടെ ഉടനെ ഈ സ്മാർട്ട് ഫോണുകളും ടെലിവിഷനുകളും ഇന്ത്യൻ വിപണിയിൽ ഉണ്ടാകില്ല എന്നാണ് സൂചനകൾ .XIAOMI REDMI 10X സ്മാർട്ട് ഫോണുകളുടെ ലീക്ക് ആയ  സവിശേഷതകൾ നോക്കാം .

XIAOMI REDMI 10X LEAKED SPECIFICATIONS

ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് XIAOMI REDMI 10X എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .6.53 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .19.5:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 ലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത്  MediaTek Dimensity 820 പ്രൊസസ്സറുകളിലാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ക്യാമറകളിലാണ് എത്തുന്നത് എന്നാണ് സൂചനകൾ .

48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5,000mAhന്റെ ബാറ്ററി ലൈഫും (18W fast charging)കാഴ്ചവെക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo