8499 രൂപയ്ക്ക് റെഡ്മി 10എ ഫോണുകൾ ഇന്ന് ആദ്യ സെയിലിനു എത്തും

Updated on 26-Apr-2022
HIGHLIGHTS

ഷവോമി റെഡ്മി 10എ ആദ്യ സെയിലിനു ഇന്ന് എത്തുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ആണ് എത്തുന്നത്

ഷവോമിയുടെ ഏറ്റവും പുതിയതായി വിപണിയിൽ പുറത്തിറക്കി സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി 10എ എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ നാളെ ആദ്യ സെയിലിനു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ആണ് ഇതിന്റെ ആദ്യ സെയിൽ നടക്കുന്നത് .ആമസോണിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ വില തന്നെയാണ് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഷവോമിയുടെ റെഡ്മി 10എ എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

Redmi 10A സ്മാർട്ട് ഫോണുകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ 6.53 ഇഞ്ചിന്റെ  IPS LCD HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G25 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും അതുപോലെ തന്നെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .ഈ റെഡ്മി 10എ സ്മാർട്ട് ഫോണുകൾ വിപണിയിൽ Black, Grey കൂടാതെ Blue എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ സ്റ്റോറേജുകൾ & 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .5000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നതാണ് .8999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .എന്നാൽ ഇന്ന് 8499 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :