റെഡ്‌മിയുടെ കൂടാതെ റിയൽമിയുടെ ഈ മോഡലുകളിൽ ഇപ്പോൾ ANDROID 10 ലഭിക്കുന്നു

Updated on 31-Oct-2019

ഷവോമിയുടെ ഫോണുകൾക്ക് പുതിയ അപ്പ്‌ഡേഷനുകൾ ഉടൻ ലഭിക്കുന്നു എന്ന വിവരങ്ങൾ ഷവോമിയുടെ റെഡ്മി നോട്ട് 8 സീരിയസ്സുകളുടെ ലോഞ്ചിങ് സമയത്തു പുറത്തുവിട്ടതായിരുന്നു .എന്നാൽ ഇപ്പോൾ റെഡ്‌മിയുടെ പല സ്മാർട്ട് ഫോണുകളിലും ഈ MIUI 11 അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിക്കഴിഞ്ഞു .ഇപ്പോൾ റെഡ്‌മിയുടെ K20 സീരിയസ്സുകളിലും ഈ പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നുണ്ട് .

എന്നാൽ അതുപോലെ തന്നെ റിയൽമിയുടെ Realme 5 Pro,Realme X എന്നിങ്ങനെ പുറത്തിറങ്ങിയ ഫോണുകളിലും ANDROID 10 അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .ഉഷവോമിയുടെ റെഡ്മി 20 പ്രൊ ഉപഭോതാക്കൾക്ക് ഇപ്പോൾ   MIUI 11 അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങി എന്നാണ് റിപ്പോർട്ടുകൾ .

റെഡ്‌മിയുടെ K20 പ്രൊ 

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 

6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ  ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .Qualcomm Snapdragon 855  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .

48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :