ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന 5G സ്മാർട്ട് ഫോണുകൾ;വില കേട്ടാൽ

ഇന്ത്യൻ വിപണിയിൽ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന 5G സ്മാർട്ട് ഫോണുകൾ;വില കേട്ടാൽ
HIGHLIGHTS

5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ

ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുവാനിരിക്കുന്ന 5ജി സ്മാർട്ട് ഫോണുകൾ

ഇപ്പോൾ Iqoo 3 ഫോണുകൾ ഓൺലൈൻ ഷോപ്പുകളിൽ നിന്നും വാങ്ങിക്കാം

REALME X50M 5G 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.57  ഇഞ്ചിന്റെ സൂപ്പർ AMOLED Full-HD+ ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ മറ്റൊരു സവിശേഷത എന്നത് ഡിസ്‌പ്ലേയിൽ തന്നെയാണ് ഇതിന്റെ ഫിംഗർ പ്രിന്റ് സെൻസറുകൾ നൽകിയിരിക്കുന്നത് എന്നതാണ് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .Qualcomm SNAPDRAGON 765G  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് പ്രതീക്ഷിക്കാം .

അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .4 ജിയെക്കാൾ 10X ഫാസ്റ്റ് ആയിട്ടുള്ള ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .ക്വാഡ് പിൻ ക്യാമറകളാണ് ഈ ഫോണുകളുടെ മറ്റൊരു സവിശേഷത .മുഴുവനായി 6 ക്യാമറകൾ ആണുള്ളത് .നാലു ക്യാമറകൾ പിന്നിലും രണ്ടു ക്യാമറകൾ മുന്നിലും .

48 മെഗാപിക്സൽ ( primary shooter ) + 8 മെഗാപിക്സൽ വൈഡ് ലെൻസ് + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിലുള്ളത് .കൂടാതെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്പ്ലേ ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Realme X50m സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് RMB 1,999 (approx INR 21,500) രൂപ മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .കൂടാതെ 8 ജിബിയുടെ വേരിയന്റുകൾക്ക് 2,299 (approx INR 24726)രൂപയും ആണ് വില  .

വൺപ്ലസ് നോർഡ് -പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ 

6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് എത്തുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് . ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ Qualcomm Snapdragon 765G പ്രോസ്സസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ 6 ജിബിയുടെ റാം അതുപോലെ തന്നെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് . 64 മെഗാപിക്സൽ + 16 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സൽ +8 മെഗാപിക്സൽ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .4,300mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് 

XIAOMI REDMI NOTE 10 5G (ലീക്ക് ആയ ഫീച്ചറുകൾ )

Xiaomi Redmi Note 10 5G സ്മാർട്ട് ഫോണുകൾ  6.57 ഇഞ്ചിന്റെ  Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .AMOLED പാനൽ ഇതിനു പ്രതീക്ഷിക്കാം .എന്നാൽ ഈ സ്മാർട്ട് ഫോണുകൾ MediaTek ന്റെ പുതിയ 5ജി സപ്പോർട്ട് ആകുന്ന പ്രൊസസ്സറുകളിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ 4GB/6GB/8GB  RAM കൂടാതെ 64GB/128GB/256GB പ്രതീക്ഷിക്കാവുന്നതാണ് .

അതുപോലെ തന്നെ 2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നു എന്നാണ് സൂചനകൾ . Redmi Note 10 5Gസ്മാർട്ട് ഫോണുകൾ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .48 മെഗാപിക്സലിന്റെ പിൻ ക്യാമറകൾ  Redmi Note 10 5G സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

കൂടാതെ ഇൻഡിസ്‌പ്ലൈ ഫിംഗർ പ്രിന്റ് സെൻസറുകളും ഈ സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .കൂടാതെ 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ 22.5W ന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഉണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo