REDMI K20 PRO ഫോണുകൾക്ക് ഇപ്പോൾ 2000 രൂപയുടെ വിലക്കുറച്ചിരിക്കുന്നു

Updated on 10-Jul-2020
HIGHLIGHTS

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Rs 24,999 രൂപയ്ക്ക് വാങ്ങിക്കാം

ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ Rs 24,999 രൂപയ്ക്ക് വാങ്ങിക്കാം

നേരത്തെ ഈ ഫോണുകൾക്ക് Rs 27,999 രൂപയായിരുന്നു വില

ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് REDMI K20 PRO എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഈ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ 2000 രൂപ ഇന്ത്യൻ വിപണിയിൽ വിലക്കുറച്ചിരിക്കുന്നു .നേരത്തെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നത് 27999 രൂപയായിരുന്നു .

എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഉപഭോതാക്കൾക്ക് 24999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഈ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ പോപ്പ് അപ്പ് സെൽഫിയാണ് .

റെഡ്മി K20 പ്രൊ -സവിശേഷതകൾ

6.39 ഇഞ്ചിന്റെ ഫുൾ HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 19.5:9 ഡിസ്‌പ്ലേ റെഷിയോയും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ മോഡലുകൾക്കുള്ളത് .രണ്ടു വേരിയന്റുകൾ ഇപ്പോൾ പുറത്തിറങ്ങിയിരുന്നു . 

6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ  ഇത് ലഭ്യമാകുന്നതാണു് .റാംമ്മിലും പ്രോസസറിലും ഉള്ള വെത്യാസം മാത്രമാണ് രണ്ടു ഫോണുകളും തമ്മിലുള്ളത് .

Qualcomm Snapdragon 855  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android 9 Pieലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകൾ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .48 + 13 + 8 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 20 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ആണ്   റെഡ്‌മിയുടെ K20 ഫോണുകൾക്കുള്ളത് .4,000mAh ന്റെ ഫാസ്റ്റ് ചാർജിങ് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18W ചാർജർ ആണ് ഇതിനുള്ളത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :