പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു
Poco C40 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത്
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു . Poco C40 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Poco C40 എന്ന സ്മാർട്ട് ഫോണുകൾ .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് . 6000mAhന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
POCO C40 SPECS AND FEATURES
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ 720P LCD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് JR510 പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .Snapdragon 450 കൂടാതെ Helio G35 എന്നി പ്രോസ്സസറുകൾക്ക് തുല്യമായ പ്രോസസ്സർ ആണ് ഇത് എന്നാണ് കമ്പനി പറയുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ വിപണിയിൽ പുറത്തിറങ്ങിയിരുന്നു .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ ഡ്യൂവൽ പിൻ ക്യാമറകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .
13 മെഗാപിക്സൽ + 2 മെഗാപിക്സൽ ഡ്യൂവൽ പിൻ ക്യാമറകളും കൂടാത്ത 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില വരുന്നത് €140 ആണ് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11000 രൂപയ്ക്ക് അടുത്തുവരും .