ലോകത്തിലെ ആദ്യത്തെ സ്നാപ്ഡ്രാഗൺ 888 പ്രോസ്സസറുകളുമായി ഷവോമി ,ഒപ്പോ ,റിയൽമി സ്മാർട്ട് ഫോണുകൾ

Updated on 03-Dec-2020
HIGHLIGHTS

SNAPDRAGON 888 പ്രോസ്സസറുകളിൽ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും

XIAOMI, ONEPLUS, REALME, OPPO അടക്കമുള്ള കമ്പനികളുടെ ഫോണുകളിൽ ഉണ്ടാകും

അതുപോലെ തന്നെ 5ജി സപ്പോർട്ട് ആയ സ്മാർട്ട് ഫോണുകളായിരിക്കും ഇത്

ഇനി വരന്നിരിക്കുന്നത് 5ജി ലോകമാണ് .അതിനു മുന്നോടിയായി ഷവോമി ,റിയൽമി അടക്കമുള്ള സ്മാർട്ട് ഫോൺ കമ്പനികൾ വിപണിയിൽ കുറഞ്ഞ ചിലവിൽ സ്മാർട്ട് ഫോണുകൾ പുറത്തിറക്കികൊണ്ടിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 9 സീരിയസ്സ്‌ 5ജി സ്മാർട്ട് ഫോണുകൾ കൂടാതെ റിയൽമിയുടെ 7 5ജി സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ് .

https://twitter.com/Xiaomi/status/1333804270815088640?ref_src=twsrc%5Etfw

2021 ൽ കൂടുതൽ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നുമുണ്ട് . എന്നാൽ അടുത്ത വർഷം പ്രതീക്ഷിക്കുന്ന മറ്റൊന്നാണ് SNAPDRAGON 888 പ്രോസ്സസറുകൾ .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം XIAOMI, ONEPLUS, REALME, OPPO അടക്കമുള്ള സ്മാർട്ട് ഫോൺ കമ്പനികൾ SNAPDRAGON 888 പ്രോസ്സസറുകളിൽ ഫോണുകൾ പുറത്തിറക്കുന്നുണ്ട് എന്നാണ് .

https://twitter.com/oppo/status/1333940623200567297?ref_src=twsrc%5Etfw

ഷവോമിയുടെയും റിയൽമിയുടെയും ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കാര്യം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .2021 ൽ കൂടുതൽ 5ജി സ്മാർട്ട് ഫോണുകളും ,SNAPDRAGON 888 പ്രോസ്സസറിൽ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തും .അടുത്തവർഷം പുറത്തിറങ്ങുന്ന Mi 11 സ്മാർട്ട് ഫോണുകളിൽ SNAPDRAGON 888  ആയിരിക്കും നൽകുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :