പൊളിച്ചടുക്കി ഷവോമി ;ഇതാ മൊബൈൽ വിലയിൽ സ്‌കൂട്ടറുകൾ

Updated on 16-Aug-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കിയിരുന്നു

ഇപ്പോൾ ഷവോമിയുടെ പുതിയ സ്‌കൂട്ടറുകളും വിപണിയിൽ എത്തിയിരിക്കുന്നു

എന്നാൽ ഇത് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യാമാകുകയില്ല

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ സ്മാർട്ട് ഫോണുകൾ വിറ്റഴിക്കപ്പെടുന്ന ഒരു കമ്പനിയാണ് ഷവോമി .കഴിഞ്ഞ ദിവസ്സമായിരുന്നു റെഡ്‌മിയുടെ കെ 30 ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇപ്പോൾ ഇതാ സ്മാർട്ട് ഫോണുകൾ മാത്രമല്ല വിലകുറഞ്ഞ സ്‌കൂട്ടറുകളും വിപണിയിൽ എത്തിക്കുന്നു .ഷവോമിയുടെ പുതിയ നയിൻ ബോട്ട് C30 എന്ന പേരിലാണ് ഇപ്പോൾ ഷവോമിയുടെ സ്‌കൂട്ടറുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ പുതിയ സ്‌കൂട്ടറുകൾ ഇപ്പോൾ ലോക വിപണിയിലാണ് പുറത്തിറക്കിയിരിക്കുന്നത് .

ഇന്ത്യൻ വിപണിയിൽ ഉടനെ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഇതിന്റെ വില വരുന്നത് ഏകദേശം 3600 യുവാൻ ആണ് .അതായത് ഇന്ത്യൻ വിപണിയിലെ വില താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 38500 രൂപയ്ക്ക് അടുത്ത് വരും .

ഷവോമിയുടെ 108 ക്യാമറകളിൽ പുറത്തിറങ്ങിയ Mi 10 എന്ന സ്മാർട്ട് ഫോണുകളുടെ വില മാത്രമാണ് ഈ ഉത്പന്നങ്ങൾക്ക് വരുന്നത് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം .ഈ സ്‌കൂട്ടറുകളുടെ പരമാവധി വേഗത എന്നുപറയുന്നത് 25 കിലോമീറ്റർ ആണ് .കൂടാതെ ഒറ്റചാർജിൽ തന്നെ 35 കിലോമീറ്റർ വരെ മൈലേജ് ഈ സ്‌കൂട്ടറുകൾ ഉഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .

കൂടാതെ ഷവോമിയുടെ C സീരിയസ്സിൽ നിന്നും C40 ,C60 കൂടാതെ C 80 എന്ന മോഡലുകളും ലഭ്യമാകുന്നതാണു് .എന്നാൽ ഇതിന്റെ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ഇപ്പോൾ ലഭ്യമല്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :