മിഡ് റെയിഞ്ചിൽ 5ജി സ്മാർട്ട് ഫോണുകൾ നോക്കുന്നവർക്കായി ഇതാ

Updated on 28-May-2020
HIGHLIGHTS

48 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത്

കൂടാതെ SNAPDRAGON 765G പ്രൊസസ്സറുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട്

ഷവോമിയുടെ ഏറ്റവും പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .XIAOMI REDMI K30I എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയും കൂടാതെ ഇതിന്റെ  SNAPDRAGON 765G പ്രൊസസ്സറുകളുമാണ് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

XIAOMI REDMI K30I SPECIFICATIONS AND PRICING

6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ HDR10 സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .അടുത്തതായി പറയേണ്ടത് Qualcomm Snapdragon 765G (Adreno 620 GPU ) പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസ്സറുകൾ പ്രവർത്തിക്കുന്നത് .മികച്ച ഗ്രാഫിക്സ് സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

XIAOMI REDMI K30I സ്മാർട്ട് ഫോണുകൾക്ക് ക്വാഡ് പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 8 മെഗാപിക്സലിന്റെ ( ultra-wide-angle lens with 120-degree field-of-view ) + 5 മെഗാപിക്സലിന്റെ മാക്രോ ലെൻസുകൾ + 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറുകൾ എന്നിവയാണ് ഇതിനുള്ളത് .കൂടാതെ 4K റെക്കോർഡിങ് ,സ്ലോ മോഷൻ എന്നി സവിശേഷതകളും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 20 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

4,500mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .30Wന്റെ ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ CNY 1,899  രൂപയാണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 21,200  രൂപ വില വരും .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :