ഷവോമിയുടെ പുതിയ Mi ബാൻഡുകൾ ഇന്ത്യൻ വിപണിയിൽ സെയിലിനു എത്തുന്നു .Mi ബാൻഡ് 4 ആണ് സെപ്റ്റംബർ 19 നു സെയിലിനു എത്തുന്നത് .2299 രൂപയാണ് ഇതിന്റെ വിലവരുന്നത് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 0.95 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 120 x 240p പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.
2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാൻഡുകൾ എല്ലാംതന്നെ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഫിസിക്കൽ ആക്ടിവിറ്റികൾ എല്ലാം തന്നെ വളരെ വേഗത്തിൽ കാല്കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .
5ATM വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ട് കൂടാതെ 50 മീറ്റർവരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .
135Mahന്റെ ബാറ്ററി ലൈഫ് ആണ് ഈ ബാൻഡുകൾക്ക് നൽകിയിരിക്കുന്നത് .20 ദിവസ്സം വരെയാണ് ഇതിന്റെ സ്റ്റാൻഡ് ബൈ ടൈം കമ്പനി അവകാശപ്പെടുന്നത് .ട്രേഡ് മിൽ വ്യായാമം അടക്കം 7 വർക്ക് ഔട്ടുകളാണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില വരുന്നത് 2,299 രൂപയാണ് .സെപ്റ്റംബർ 19നു ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ഷവോമിയുടെ മറ്റു രണ്ടു ഉത്പന്നങ്ങൾകൂടി ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .
Mi സ്മാർട്ട് വാട്ടർ പ്യുരിഫയർ കൂടാതെ Mi TV 4X ടെലിവിഷനുകൾ എന്നിവയും എത്തിയിരിക്കുന്നു .65 ഇഞ്ചിന്റെ വരെ ഡിസ്‌പ്ലേയിൽ എത്തിയിരിക്കുനന് ടെലിവിഷനുകളാണ് Mi പുറത്തിറക്കിയിരിക്കുന്നത് .. 65 ഇഞ്ചിന്റെ വില 54,999 രൂപയും ,50 ഇഞ്ചിന്റെ വില വരുന്നത് 50000 രൂപയും ,43 ഇഞ്ചിന്റെ Mi TV 4X യുടെ വില വരുന്നത് 24,999 രൂപയും കൂടാതെ 40 ഇഞ്ചിന്റെ വില വരുന്നത് 17,999 രൂപയും ആണ് .സ്മാർട്ട് വാട്ടർ പ്യുരിഫയറിന്റെ വില 11,999 രൂപയും ആണ് വരുന്നത് .സെപ്റ്റംബർ 29 നു ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് . .