ഷവോമിയുടെ ഏറ്റവും പുതിയ ടെലിവിഷനുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുകയാണ് .XIAOMI MI TV 4S 65-ഇഞ്ചിന്റെ ടെലിവിഷനുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണ് .4K HDR10+ സപ്പോർട്ടോടുകൂടിയാണ് ഈ മോഡലുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .മറ്റൊരു സവിശേഷത എടുത്തു പറയേണ്ടത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം തന്നെയാണ് .ANDROID TV 9 ലാണ് XIAOMI MI TV 4S 65 ഇഞ്ചിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
Mi TV 4S യുടെ രണ്ടു മോഡലുകളെ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .55 ഇഞ്ചിന്റെ കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഇത് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .55 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ EUR 549 രൂപയാണ് വില വരുന്നത് .
അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഇതിന്റെ വില വരുന്നത് ഏകദേശം Rs 45,800 രൂപയ്ക്ക് അടുത്താണ് .EUR 549 ഇന്ത്യൻ രൂപയിൽ കൺവെർട്ട് ചെയ്ത നോക്കിയപ്പോൾ കിട്ടിയ വിലയാണ് 45,800 രൂപ .
കൂടാതെ 65 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ മോഡലുകൾ HDR 10+ ഡോൾബി വിഷൻ സപ്പോർട്ടോടുകൂടിയാണ് ഇത് എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .MediaTek 6886 quad-core പ്രൊസസ്സറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .Android TV 9 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .65-inch Mi TV 4S ടെലിവിഷനുകളിൽ 3 HDMI ports, 3 USB ports എന്നിവയാണുള്ളത് .