108 എംപി ക്യാമറയിൽ XIAOMI MI NOTE 10 ഫോണുകൾ ഇന്ന് പുറത്തിറങ്ങുന്നു

Updated on 06-Nov-2019

ഷവോമിയുടെ ഏറ്റവും പുതിയ mi cc9 pro എന്ന സ്മാർട്ട് ഫോണുകൾ കഴിഞ്ഞ ദിവസ്സം ചൈന വിപണിയിൽ പുറത്തിറക്കിയിരുന്നു .108 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ ഫോണുകളായിരുന്നു mi cc9 pro.എന്നാൽ ഇന്ന് ഷവോമിയുടെ തന്നെ 108 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങുന്ന Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ ഇന്ന് ചൈന വിപണിയിൽ പുറത്തിറങ്ങുന്നു .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന സ്മാർട്ട് ഫോണുകളാണ് ഷവോമിയുടെ Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകൾ .

XIAOMI MI CC9 PRO

6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ octa-core Qualcomm Snapdragon 730G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB + 128GB ,8GB + 128GB കൂടാതെ 8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .

108+20+12+8+5  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5260mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .50x ഡിജിറ്റൽ സൂം സപ്പോർട്ട് വരെയാണ് ഇത് കാഴ്ചവെക്കുന്നത് .

ഇതിന്റെ വിപണിയിലെ വില വരുന്നത് 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  CNY 2,799 (ഏകദേശം Rs. 28,000)കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  CNY 3,099 (ഏകദേശം  Rs. 31,000)രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്  CNY 3,499 (ഏകദേശം  Rs. 35,000) രൂപയും ആണ് വിലവരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :