108 എംപി ക്യാമറയിൽ XIAOMI MI NOTE 10 ഫോണുകൾ നവംബർ 6 പുറത്തിറക്കുന്നു

Updated on 04-Nov-2019

ഷവോമിയുടെ പുതിയ  108+20+12 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറ സ്മാർട്ട് ഫോണുകൾ നവംബർ 6 നു പുറത്തിറങ്ങുന്നു ..കൂടാതെ ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ മേക്ക് ഇൻ ഇന്ത്യൻ ഉത്പന്നങ്ങളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നതും .കഴിഞ്ഞ മാസം ഷവോമിയുടെ റെഡ്മി നോട്ട് 8 പ്രൊ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറക്കിയിരുന്നു .അതിനു ശേഷം 108 എംപി ക്യാമറയിൽ എത്തുന്ന ഫോണുകളാണ് ഇത് .

 

https://twitter.com/Xiaomi/status/1190891713562198016?ref_src=twsrc%5Etfw

അതും ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന മോഡലുകൾ ആയിരുന്നു റെഡ്‌മിയുടെ നോട്ട് 8 സീരിയസ്സുകൾ .ഇപ്പോൾ ഇതാ 108 മെഗാപിക്സലിന്റെ ക്യാമറയിൽ ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .ഷവോമിയുടെ Mi നോട്ട് 10 എന്ന സ്മാർട്ട് ഫോണുകളാണ് 108 മെഗാപിക്സലിന്റെ പെന്റാ ക്യാമറയിൽ വിപണിയിൽ എത്തുന്നത് .ഇതിന്റെ കുറച്ചു സവിശേഷതകൾ ഇപ്പോൾ പുറത്തുവിടുകയുണ്ടായി .

അതിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .108+20+12 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് സൂചനകൾ .കൂടാതെ സ്നാപ്ഡ്രാഗന്റെ 730 പ്രോസസറുകളിലാണ് ഇതിൻെറ പ്രവർത്തനം നടക്കുന്നത് .32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ .നവംബർ 6 നു  തന്നെ ഈ ഫോണുകൾ പുറത്തിറക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :