108MP പെന്റാ ക്യാമറയിൽ XIAOMI MI NOTE 10 പുറത്തിറക്കി ;വില ?

108MP പെന്റാ ക്യാമറയിൽ XIAOMI MI NOTE 10 പുറത്തിറക്കി ;വില ?
HIGHLIGHTS

ഷവോമിയുടെ ഏറ്റവും പുതിയ MI NOTE 10 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത എന്ന് പറയുന്നത് ഇതിന്റെ 108 മെഗാപിക്സലിന്റെ പെന്റാ ക്യാമറകൾ തന്നെയാണ് .കഴിഞ്ഞ ദിവസ്സം 108 മെഗാപിക്സലിൽ തന്നെ ഷവോമിയുടെ mi cc9 pro എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയിരുന്നു .ഇപ്പോൾ 108 മെഗാപിക്സലിന്റെ തന്നെ MI NOTE 10 ഫോണുകളും എത്തിയിരിക്കുകയാണ് .മറ്റു സവിശേഷതകൾ നോക്കാം .

MI NOTE 10

6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340  പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ octa-core Qualcomm Snapdragon 730G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB + 128GB കൂടാതെ 8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .

Android 9 Pie-ബേസ്  MIUI 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .108(പ്രൈമറി സെൻസറുകൾ )+12(portrait shots)+5(10x hybrid )+20(അൾട്രാ വൈഡ് ആംഗിൾ ലെൻസ് )+2 (മാക്രോ ഷോട്ട് )  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇതിൽ 5 മെഗാപിക്സലിന്റെ ടെലെഫോട്ടോ ക്യാമറകൾ 50x ഒപ്റ്റിക്കൽ സൂം ആണ് കാഴ്ചവെക്കുന്നത് .അതുപോലെ തന്നെ 4കെ വീഡിയോ സപ്പോർട്ടും ഇതിൽ ലഭിക്കുന്നതാണ് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5260mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .ഏകദേശം 65 മിനിറ്റിനുള്ളിൽ 100 ശതമാനം ബാറ്ററി വരെ ലഭിക്കുന്നു .ഇതിന്റെ വിപണിയിലെ വില വരുന്നത് 6 ജിബിയുടെ റാം വേരിയന്റുകൾക്ക് 549 Euros (Rs 43,205 ഏകദേശം ) രൂപയും കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകൾക്ക് 9 Euros (Rs. 51,105 ഏകദേശം ) രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo