ഷവോമിയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;1 ലക്ഷം രൂപവരെ ലോൺ

ഷവോമിയുടെ ഉപഭോതാക്കൾക്ക് സന്തോഷവാർത്ത ;1 ലക്ഷം രൂപവരെ ലോൺ

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഷവോമിയുടെ സ്മാർട്ട് ഫോണുകൾ തന്നേയാണ് .അതിനു കാരണം ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മികച്ച സവിശേഷതകളിൽ പുറത്തിറങ്ങുന്ന ഫോണുകൾ ആയതുകൊണ്ടാണ് .ഇപ്പോൾ 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ റെഡ്‌മിയുടെ നോട്ട് 8 പ്രൊ ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ ലഭ്യമാക്കുന്നുണ്ട് .

ഇപ്പോൾ ഇതാ ഷവോമിയുടെ Mi ലോൺ സർവീസുകളും ഇപ്പോൾ ഷവോമി പുറത്തിറക്കിയിരിക്കുന്നു .Mi ക്രെഡിറ്റ് എന്ന പേരിലാണ് ഇപ്പോൾ ഈ സർവീസുകൾ എത്തിയിരിക്കുന്നത് .ഇപ്പോൾ ഷവോമിയുടെ സ്മാർട്ട് ഫോണുകളിൽ ഈ Mi ലോൺ ആപ്ലികേഷനുകൾ ഇൻസ്റ്റാൾ ചെയ്താണ് പുറത്തിറങ്ങുന്നത് .2019 മെയ് മാസത്തിൽ ആണ് ഈ ആപ്ലികേഷനുകൾ ലോഞ്ച് ചെയ്തിരുന്നത് .എന്നാൽ ലോൺ സർവീസുകൾ ഇപ്പോൾ ആണ് ലഭ്യമാകുന്നത് .

18 വയസ്സിനു മുകളിൽ പ്രായം ഉളളവർക്ക് മാത്രമാണ് ഈ സർവീസുകൾ ലഭിക്കുന്നത് .1 ലക്ഷം രൂപ വരെയാണ് ഇത്തരത്തിൽ പേർസണൽ ലോൺ ലഭിക്കുന്നത് .ഈ തുക നിങ്ങൾക്ക് 3 വർഷത്തെ കാലാവധിയിൽ വരെ ലഭിക്കുന്നത് .EMI ആയി തന്നെ തവണ തുക നിങ്ങൾക്ക് അടച്ചാൽ മതിയാകും .ലോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർ mi ക്രെഡിറ്റ് ആപ്ലിക്കേഷനിൽ ലോഗ് ഇൻ ചെയ്യുക .

അതിനു ശേഷം നിങ്ങളുടെ KYC കൂടാതെ ബാങ്ക് വിവരങ്ങൾ എന്നിവ അപ്പ്ഡേറ്റ് ചെയ്യുക .ഷവോമിയുടെ ഉപഭോതാക്കൾക്ക് മാത്രമാണ് നിലവിൽ ഈ സൗകര്യങ്ങൾ ലഭിക്കുന്നത് .രാജ്യത്തെ 10 സംസ്ഥാനങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo