108+20+12+8+5 എംപി ക്യാമറയിൽ Xiaomi Mi CC9 Pro പുറത്തിറക്കി ;വില ?

Updated on 05-Nov-2019

 

ഷവോമിയുടെ 108 മെഗാപിക്സലിന്റെ ക്യാമറയിൽ പുറത്തിറങ്ങിയ  Mi CC9 Pro എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറങ്ങിയിരുന്നു .മൂന്ന് വേരിയന്റുകളാണ് ഇപ്പോൾ ചൈന വിപണിയിൽ എത്തിയിരിക്കുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം വേരിയന്റുകൾ .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Mi CC9 Pro

6.47 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സ്നാപ്ഡ്രാഗന്റെ octa-core Qualcomm Snapdragon 730G ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 9 പൈയിൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .6GB + 128GB ,8GB + 128GB കൂടാതെ 8 ജിബിയുടെ റാം 256 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളാണ് പുറത്തിറങ്ങിയിരിക്കുന്നത് .

108+20+12+8+5  മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 5260mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ഈ ഫോണുകൾക്ക് 30W ന്റെ ഫാസ്റ്റ് ചാർജിങും ലഭിക്കുന്നതാണ് .50x ഡിജിറ്റൽ സൂം സപ്പോർട്ട് വരെയാണ് ഇത് കാഴ്ചവെക്കുന്നത് .

ഇതിന്റെ വിപണിയിലെ വില വരുന്നത് 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക്  CNY 2,799 (ഏകദേശം Rs. 28,000)കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ  CNY 3,099 (ഏകദേശം  Rs. 31,000)രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക്  CNY 3,499 (ഏകദേശം  Rs. 35,000) രൂപയും ആണ് വിലവരുന്നത് ..

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :