0.95 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ഷവോമിയുടെ MI BAND 4 പുറത്തിറക്കി, വില വെറും?

Updated on 16-Jun-2019
HIGHLIGHTS

20 ദിവസ്സം വരെയാണ് ഇതിനു ബാറ്ററി ലൈഫ് പറയുന്നത്

 

 

ഷവോമിയുടെ സ്മാർട്ട് ഫോണുകൾക്ക് മാത്രമല്ല ബാൻഡുകൾക്കും ഇന്ത്യൻ വിപണിയിൽ നല്ല വാണിജ്യം തന്നെയാണ് കൈവരിക്കുന്നത് .ബാൻഡ് 3 എന്ന മോഡലുകൾക്ക് ശേഷം Mi ബാൻഡ് 4 മോഡലുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ബാൻഡ് 4 മോഡലുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തുപറയേണ്ടത് വാട്ടർ റെസിസ്റ്റന്റ് ആണ് .എന്നാൽ ഇപ്പോൾ ഇത് ലോകവിപണിയിലാണ് എത്തിയിരിക്കുന്നത് .ജൂൺ 16 മുതൽ സെയിൽ ആരംഭിക്കുന്നതുമാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 0.95 ഇഞ്ചിന്റെ  AMOLED ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 120×240പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട്.2.5D സ്ക്രാച് റെസിസ്റ്റന്റ്സ് ഗ്ലാസുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .കൂടാതെ പുതിയ വോയിസ് കമാൻഡുകൾ എല്ലാംതന്നെ ഇതിൽ സപ്പോർട്ട് ആകുന്നതാണ് .അതുപോലെ തന്നെ ഫിസിക്കൽ ആക്ടിവിറ്റികൾ എല്ലാം തന്നെ വളരെ വേഗത്തിൽ കാല്കുലേറ്റ് ചെയ്യുന്നതിന് സഹായിക്കുന്നു .

5ATM വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ട് കൂടാതെ 50 മീറ്റർവരെ വെള്ളത്തിനടിയിലിലും ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ ഈ ബാൻഡുകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .20 ദിവസ്സം വരെയാണ് ഇതിന്റെ ബാറ്ററി കമ്പനി പറയുന്നത് .5 നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .Black, Brown, Blue, Orange കൂടാതെ Pink എന്നി നിറങ്ങളിൽ വാങ്ങിക്കാവുന്നതാണ് .ഇതിന്റെ വിപണിയിലെ പ്രതീക്ഷിക്കുന്ന വില CNY 169 (Rs 1,697 approx) രൂപ മുതൽ CNY 229 (Rs 2,300 approx) രൂപവരെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :