XIAOMI MI A3 കൂടാതെ REDMI NOTE 8 PRO ഫോണുകൾക്ക് ANDROID 10 അപ്പ്ഡേറ്റ്

XIAOMI MI A3 കൂടാതെ REDMI NOTE 8 PRO ഫോണുകൾക്ക് ANDROID 10 അപ്പ്ഡേറ്റ്
HIGHLIGHTS

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ എത്തി കഴിഞ്ഞു

ഷവോമിയുടെ ഏറ്റവും പുതിയതായി  പുറത്തിറങ്ങിയ ഫോണുകളായിരുന്നു റെഡ്‌മിയുടെ നോട്ട് 8 പ്രൊ കൂടാതെ ഷവോമിയുടെ  Mi A3 എന്നി സ്മാർട്ട് ഫോണുകൾ .എന്നാൽ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും ഇപ്പോൾ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ അപ്പ്‌ഡേഷനുകൾ ലഭിക്കുന്നതാണ് .ആൻഡ്രോയിഡിന്റെ 10 ബേസ്ഡ് അപ്പ്‌ഡേഷനുകൾ ആണ് ഇപ്പോൾ ഷവോമിയുടെ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും ലഭ്യമാകുന്നത് .ഇപ്പോൾ തന്നെ സെറ്റിങ്സിൽ നിന്നും ഉപഭോതാക്കൾക്ക് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .

ഷവോമിയുടെ Mi A3 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ; 6.08 ഇഞ്ചിന്റെ  HD+ AMOLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .കൂടാതെ വാട്ടർ ഡ്രോപ്പ് notch & 19.5:9 കൂടാതെ   Corning Gorilla Glass 5 ന്റെ പ്രൊട്ടക്ഷൻ എന്നിവയും ഇതിനുണ്ട് .കൂടാതെ 720×1560 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Snapdragon 665 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ പുതിയ Android 9 Pie ൽ തന്നെയാണ് Mi A3 സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ,4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ 256 ജിബിവരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് .ട്രിപ്പിൾ പിൻ ക്യാമറകൾ മാത്രമാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .12MP+20MP ക്യാമറകൾ ആയിരുന്നു Mi A2 ഫോണുകൾക്ക് നൽകിയിരുന്നത് .

റെഡ്‌മിയുടെ നോട്ട് 8 പ്രൊ 

6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

6  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജ്  എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo