XIAOMI MI A2 ഫോണുകൾക്ക് ആൻഡ്രോയിഡ് 10 അപ്പ്‌ഡേഷനുകൾ

Updated on 13-Jan-2020
HIGHLIGHTS

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ എത്തി തുടങ്ങി

 

ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ഷവോമിയുടെ MiA2 എന്ന സ്മാർട്ട് ഫോണുകൾക്ക് ലഭിച്ചുതുടങ്ങി .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ 10 അപ്പ്‌ഡേഷനുകൾ ആണ് ഇപ്പോൾ ഷവോമിയുടെ ഈ സ്മാർട്ട് ഫോണുകളിൽ ലഭിച്ചുതുടങ്ങുന്നത് .Android One ൽ പുറത്തിറങ്ങിയ ഫോൺ ആയതുകൊണ്ടാണ് ഇപ്പോൾ ഈ പുതിയ അപ്പ്‌ഡേഷനുകൾ ലഭിച്ചുതുടങ്ങിയിരിക്കുന്നത് .അത് കൂടാതെ തന്നെ ഡിസംബറിലെ അപ്പ്‌ഡേഷനുകളും ഇപ്പോൾ ഷവോമിയുടെ ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ഷവോമിയുടെ Mi A2 

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 9 പൈലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

നിലവിൽ 10000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഷവോമിയുടെ ഈ Mi A2 എന്ന സ്മാർട്ട് ഫോണുകൾ .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :