ഈ ഷവോമി ഫോണിന്റെ സെയിൽ ഇനിയും നടക്കാത്തത് എന്തുകൊണ്ട്

Updated on 18-Jan-2022
HIGHLIGHTS

ഷവോമിയുടെ Mi 11 Ultra എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചു

ഈ ഫോണുകൾ 2021 ജൂലൈ മാസ്സത്തിൽ ആയിരുന്നു പുറത്തിറക്കിയിരുന്നത്

ഷവോമിയുടെ കഴിഞ്ഞ വർഷം പുറത്തിറക്കിയ ഒരു മികച്ച ക്യാമറ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു Xiaomi Mi 11 Ultra എന്ന സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്നില്ല .സ്റ്റോക്കിൽ ഉണ്ടായ പ്രശമാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭിക്കാത്തതിന് കാരണം .ജൂലൈ മാസ്സത്തിൽ പുറത്തിറക്കിയ ഈ Xiaomi Mi 11 Ultra ഫോണുകൾ ഇന്ത്യൻ വിപണിയിൽ സ്റ്റോക്ക് ഇതുവരെ വന്നിട്ടില്ല .ഇപ്പോൾ ഈ ഫോണുകൾ ഇന്ത്യൻ വിപണിയിൽ ലഭിക്കുകയില്ല .എന്നാൽ സ്റ്റോക്ക് പ്രശ്നങ്ങൾ പരിഹരിച്ചു 2022 ൽ  എത്തും എന്നാണ് റിപ്പോർട്ടുകൾ .

Mi 11 അൾട്രാ സവിശേഷതകൾ

6.81 ഇഞ്ചിന്റെ AMOLED WQHD+  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 3200×1440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .120Hz ഹൈ റിഫ്രഷ് റേറ്റ് HDR10+ സെർട്ടിഫൈഡ് എന്നിവ ഇതിന്റെ മറ്റു ഫീച്ചറുകളാണ് .ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .50 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 48 മെഗാപിക്സൽ + 48 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസുകൾ എന്നിവയാണ് ഈ ഫോണുകളുടെ പിന്നിൽ നൽകിയിരിക്കുന്നത് .

20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾ 5,000mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 10W റിവേഴ്‌സ് വയർലെസ്സ് ചാർജിംഗും കാഴ്ചവെക്കുന്നുണ്ട് .5ജി സപ്പോർട്ടും ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തുപറയേണ്ടിയിരിക്കുന്നു . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ ഈ ഫോണുകളുടെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകൾക്ക് 69,990 രൂപയാണ് വില വരുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :