108എംപി ക്യാമറയിൽ ഷവോമിയുടെ ഈ വമ്പൻ നാളെ പുറത്തിറങ്ങും

108എംപി ക്യാമറയിൽ ഷവോമിയുടെ ഈ വമ്പൻ നാളെ പുറത്തിറങ്ങും
HIGHLIGHTS

സെപ്റ്റംബർ 30 നു ഈ സ്മാർട്ട് ഫോണുകൾ ഗ്ലോബലി പുറത്തിറങ്ങുന്നു

5ജി സപ്പോർട്ട് അടക്കം ഈ സ്മാർട്ട് ഫോണുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു

കൂടാതെ MI 10T പ്രൊ 5G ഫോണുകളും പ്രതീക്ഷിക്കാം

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടനെ ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഷവോമിയുടെ XIAOMI MI 10T എന്ന സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 30 നു ലോക വിപണിയിൽ പുറത്തിറക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ 5ജി സപ്പോർട്ടിൽ ആണ് വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ Qualcomm Snapdragon 865 പ്രോസ്സസ്സറുകളും നമുക്ക് ഇതിൽ പ്രതീഷിക്കുവാൻ സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കുന്ന സവിശേഷതകൾ നോക്കാം .

XIAOMI MI 10T SERIES LEAKED SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലായിരിക്കും പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2340 x 1080 പിക്സൽ റെസലൂഷനും കാഴ്ചവെക്കുന്നുണ്ട് .144Hz ഹൈ റിഫ്രഷ് റേറ്റ് ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ ആണ് .Qualcomm Snapdragon 865 പ്രോസ്സസറുകളായിരിക്കും ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .

Xiaomi Mi 10T 5G confirmed to launch on September 30

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിലെ ക്യാമറകളാണ് .108 മെഗാപിക്സൽ ക്യാമറകളിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ (Telephoto camera with 5x hybrid zoom ) + 20 മെഗാപിക്സൽ (ultra-wide-angle camera ) എന്നിവയാണ് ഇതിനു പിന്നിൽ ലഭിക്കുന്നത് .കൂടാതെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് മുന്നിൽ ലഭിക്കുന്നതായിരിക്കും .പിന്നിൽ 8K വരെ റെക്കോർഡിങ് സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo