വീണ്ടും ഞെട്ടിച്ചു ഷവോമി ; 16ജിബി റാംമ്മിൽ Mi 10 അൾട്രാ പുറത്തിറക്കി,വില ?

വീണ്ടും ഞെട്ടിച്ചു ഷവോമി ; 16ജിബി റാംമ്മിൽ  Mi 10 അൾട്രാ പുറത്തിറക്കി,വില ?
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ എത്തിയിരിക്കുന്നു

Mi 10 Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

120x അൾട്രാ സൂം ക്യാമറകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത്

ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ Xiaomi Mi 10 Ultra എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

ഷവോമിയുടെ Mi 10 Ultra

6.67 ഇഞ്ചിന്റെ full-HD+ OLED ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റ് ഇത് നൽകുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് . octa-core Qualcomm Snapdragon 865 പ്രോസ്സസറുകളിലാണ് ഈ ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 16 ജിബി റാം വരെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

8 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജ് ,12 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജ് ,16 ജിബിയുടെ റാം + 512 ജിബിയുടെ സ്റ്റോറേജ് എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .പെർഫോമൻസിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഷവോമിയുടെ Mi 10 Ultra എന്ന സ്മാർട്ട് ഫോണുകൾ .4500mAhന്റെ ബാറ്ററി ലൈഫിനൊപ്പം 120W ഫാസ്റ്റ് ചാർജിങും സപ്പോർട്ട് ചെയ്യുന്നുണ്ട് .

ക്യാമറകൾക്കും മികച്ച സവിശേഷതകൾ തന്നെയാണ് നൽകിയിരിക്കുന്നത് .ക്വാഡ് പിൻ ക്യാമറകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .48 മെഗാപിക്സൽ +20 മെഗാപിക്സൽ + 12 മെഗാപിക്സൽ + ടെലിഫോട്ടോ ലെൻസുകൾ എന്നിവയാണ് ഈ ഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .മറ്റൊരു പ്രധാന സവിശേഷത എന്നത് 120x Ultra-Zoom ആണ് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് CNY 5,299 (ഏകദേശം  Rs. 57,000) രൂപയും ,8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് CNY 5,599 (ഏകദേശം  Rs. 60,100) രൂപയും ,12 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജ് മോഡലുകൾക്ക് CNY 5,999 (ഏകദേശം  Rs. 64,400) രൂപയും കൂടാതെ 16 ജിബി മോഡലുകൾക്ക് CNY 6,999 (ഏകദേശം  Rs. 75,200) രൂപയും ആണ് വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo