5G സപ്പോർട്ടിൽ REDMI 10X ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പുറത്തിറക്കി ;വില വെറും?
ഷവോമിയുടെ പുതിയ 5ജി ഫോണുകൾ പുറത്തിറക്കി
XIAOMI REDMI 10X 5G എന്ന സ്മാർട്ട് ഫോണുകളാണ് എത്തിയിരിക്കുന്നത്
ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലൈക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Xiaomi Redmi 10X എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ചൈന വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ലോക്ക്ഡൗൺ കഴിഞ്ഞതിനു ശേഷം ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത് CNY 1599 (ഏകദേശം Rs 16,900) രൂപയാണ് .പ്രധാന സവിശേഷതകൾ നോക്കാം .
XIAOMI REDMI 10X 5G SPECIFICATIONS
ഷവോമിയുടെ ഈ മാസം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് XIAOMI REDMI 10X എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ഫീച്ചറുകൾ ലീക്ക് ആകുകയുണ്ടായി .6.57 ഇഞ്ചിന്റെ Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .20 :9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾക്കുണ്ട് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ Gorilla Glass 5 ലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .
ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് MediaTek Dimensity 820 5ജി പ്രൊസസ്സറുകളിലാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .XIAOMI REDMI 10X സ്മാർട്ട് ഫോണുകൾ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ ക്യാമറകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .
48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു എന്നാണ് സൂചനകൾ .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 4520 mAhന്റെ ബാറ്ററി ലൈഫും (22.5W fast charging)കാഴ്ചവെക്കുന്നുണ്ട് .കൂടാതെ XIAOMI REDMI 10X 5G പ്രൊ എന്ന മറ്റൊരു വേരിയന്റും ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നു .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ്
XIAOMI REDMI 10X പ്രൊ 5G ഫോണുകൾ എത്തിയിരിക്കുന്നത് .
വില വിവരങ്ങൾ നോക്കുകയാണെങ്കിൽ Redmi 10X 5G സ്മാർട്ട് ഫോണുകളുടെ 6ജിബി 64 ജിബി വേരിയന്റുകൾക്ക് CNY 1599 (ഏകദേശം Rs 16,900) രൂപയും കൂടാതെ 6 ജിബി 128 ജിബി വേരിയന്റുകൾക്ക് CNY 1799 (ഏകദേശം Rs 19,000) രൂപയും കൂടാതെ 8 ജിബിയുടെ റാം 128 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,099 (~ Rs 22,200) രൂപയും & 8 ജിബിയുടെ റാം ,256 ജിബിയുടെ വേരിയന്റുകൾക്ക് CNY 2,399 (~ Rs 25,300) രൂപയും ആണ് വില വരുന്നത് .എന്നാൽ പ്രൊ മോഡലുകളുടെ വില ആരംഭിക്കുന്നത് CNY 2229 (~ Rs 23,500)രൂപ മുതലാണ് .