ഷവോമിയുടെ 5ജി സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാം
ഷവോമി ഫ്ലാഗ്ഷിപ്പ് ഫെസ്റ്റിവൽ ഇതാ ആരംഭിച്ചിരിക്കുന്നു
Xiaomi 11T Pro 5G ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇപ്പോൾ ഷവോമി ഫ്ലാഗ്ഷിപ്പ് ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുകയാണ് .ജൂൺ 6 മുതൽ ജൂൺ 11 വരെയാണ് ഉപഭോക്താക്കൾക്ക് ആമസോണിൽ നിന്നും ഷവോമിയുടെ ഈ ഓഫറുകൾ ലഭ്യമാകുന്നത് .അതുപോലെ തന്നെ ഇപ്പോൾ ICICI ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .ഇപ്പോൾ ഷവോമിയുടെ Xiaomi 11T Pro 5G ഫോണുകൾ ICICIയുടെ ക്യാഷ് ബാക്കിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
Xiaomi 11T Pro 5G
ഡിസ്പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.67 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്പ്ലേയിലാണ് ഈ ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്.കൂടാതെ ഫ്ലാറ്റ് AMOLED ഡിസ്പ്ലേ & 120Hz റിഫ്രഷ് റേറ്റ് എന്നിവയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ octa-core Qualcomm Snapdragon 888 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ , 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 12 ജിബി റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 1TB വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .കൂടാതെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 108 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .108 മെഗാപിക്സൽ + 8 മെഗാപിക്സൽ + 6 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഇതിന്റെ ബാറ്ററി ലൈഫ് .5000mAhന്റെ (120W HyperCharge )ഡ്യൂവൽ സെൽ ബാറ്ററി കരുത്തിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 120W ഫാസ്റ്റ് ചാർജിങ് ഇതിൽ സപ്പോർട്ട് ആകുന്നതാണ് .വില നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് ഇന്ത്യൻ വിപണിയിൽ 39999 രൂപയാണ് വില വരുന്നത് .