ഷവോമിയുടെ Mi 11 സ്മാർട്ട് ഫോണുകൾ ജനുവരിയിൽ പുറത്തിറങ്ങും ?

Updated on 02-Dec-2020
HIGHLIGHTS

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ

ഷവോമിയുടെ MI 11 എന്ന സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത്

ഷവോമിയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരിക്കുന്നു .ഷവോമിയുടെ MI 11 എന്ന സ്മാർട്ട് ഫോണുകളാണ് ജനുവരി മാസങ്ങളിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ ഫ്ലാഗ്ഷിപ്പ് പ്രോസ്സസറുകൾ തന്നെയാണ് ഉണ്ടാകുക എന്നാണ് സൂചനകൾ .ഇത് ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണ് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ  120Hz റിഫ്രഷ് റേറ്റ് പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഷവോമിയുടെ ഈ ഫോണുകളിൽ പ്രതീക്ഷിക്കാവുന്ന മറ്റൊന്നാണ് QHD+ ഡിസ്പ്ലേ .റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സൽ ക്യാമറകളുണ്ടാകും എന്നാണ് സൂചനകൾ .എന്നാൽ 108 മെഗാപിക്സൽ ക്യാമറകൾ Mi 11 Pro ഫോണുകളിലാണ് ഉള്ളത് .

https://twitter.com/StationChat/status/1333233665275473923?ref_src=twsrc%5Etfw

Mi 11 Pro സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഉടനെ പുറത്തിറക്കില്ല എന്നാണ് സൂചനകൾ .സ്നാപ്ഡ്രാഗന്റെ മികച്ച പ്രോസ്സസറുകളിൽ തന്നെയാണ് ഷവോമിയുടെ ഈ പുതിയ MI 11 എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .ഷവോമിയുടെ Mi 10 സീരിയസ്സുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്ന മോഡലുകളാണ് .108 മെഗാപിക്സൽ ക്യാമറകളാണ് ഈ ഫോണുകളുടെ പ്രധാന ആകർഷണം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :